dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിലെ മഞ്ഞ് മൂടിയ തീരത്ത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ തകര്‍ന്ന കപ്പലിന്റെ ഭാഗം കണ്ടെത്തി

Reading Time: < 1 minute

പത്തൊന്‍പതാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു കപ്പലിന്റെ തകര്‍ന്ന ഭാഗം കാനഡയിലെ ന്യൂഫൗണ്ട്ലാന്‍ഡിന്റെ മഞ്ഞുമൂടിയ തീരത്ത് കണ്ടെത്തി. 30 മീറ്റര്‍ (100 അടി) നീളമുള്ള കപ്പലിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം കപ്പലിന്റെ ഭൂതകാലം തേടി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വേലിയേറ്റ സമയത്ത് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് തിരികെ പോകുന്നതിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. സംഘം കഴിഞ്ഞ വാരാന്ത്യത്തില്‍ അവശിഷ്ടങ്ങളുടെ ഉത്ഭവം നിര്‍ണ്ണയിക്കാന്‍ വിശദമായ ഫോട്ടോഗ്രാഫുകളും വീഡിയോയും അളവുകളും എടുത്തിരുന്നു. മരത്തിന്റെ കോര്‍ സാമ്പിളും സംഘം ശേഖരിച്ചിരുന്നു. മരത്തിന്റെ ഇനവും മരത്തിന്റെ പ്രായവും ലോഹ ഏതെന്ന് തിരിച്ചറിയാനും സഹായിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി സംഘം വ്യക്തമാക്കി. അവ അതിന്റെ പഴക്കവും ഉത്ഭവവും സംബന്ധിച്ച സൂചനകള്‍ നല്‍കുമെന്ന് പുരാവസ്തു ഗവേഷകനായ ജാമി ബ്രേക്ക് ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാനഡയുടെ അറ്റ്‌ലാന്റിക് തീരപ്രദേശത്ത് കപ്പല്‍ തകര്‍ച്ചയുടെ സ്ഥാനം അപകടകരമായ സ്ഥലമാണെന്ന് ബ്രേക്ക് പറഞ്ഞു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *