ടൊറന്റോയില്‍ വാടക വീടുകൾ അന്വേഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നൽകി അധികൃതര്‍. പരസ്യങ്ങളില്‍ കാണുന്ന ലിസ്റ്റിംഗുകള്‍ കണ്ട് ഇഷ്ടപ്പെടുന്ന ആളുകളെ വിശ്വസിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വാടകയ്ക്ക് വീട് വാങ്ങുന്നവര്‍ വീട് നേരിട്ട് കാണുകയോ, ഉടമയുമായി നേരിട്ട് കാണുകയോ, ഉടമയുമായി നേരിട്ട് കണ്ട് സംസാരിക്കുകയോ വേണമെന്നും ഇതിന്റെ ആധികാരികത മനസ്സിലാക്കി മാത്രം നടപടി ക്രമങ്ങളിലേക്ക് കടക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വാടക ഇടപാടുകാരെ നേരിട്ട് കാണാതെ പണം അയച്ചുകൊടുക്കരുത്.
തട്ടിപ്പുകള്‍ തടയാനായി റെന്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഭൂവുടമകള്‍ക്ക് വേരിഫിക്കേഷന്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഭൂവുടമ അവരുടെ നിയമസാധുത ഉറപ്പാക്കാന്‍ മുന്‍കൂട്ടി പരിശോധിക്കാന്‍ സമ്മതിക്കുമ്പോള്‍ അവരുടെ ലിസ്റ്റിംഗിന് അടുത്തായി നീല ചെക്ക്മാര്‍ക്ക് ഉണ്ടായിരിക്കും. ഇതില്‍ നിന്നും ഭൂവുടമകളുടെ ആധികാരികത ഉറപ്പാക്കാനും ലിസ്റ്റിംഗുകള്‍ യഥാര്‍ത്ഥമാണെന്ന് തിരിച്ചറിയാനും സാധിക്കും.







