കാർബൻ ടാക്സ് തെരഞ്ഞെടുപ്പിൽ മുഖ്യ ആയുധമാക്കാൻ പിയർ പൊലിയേവ്. ഒപ്പം ട്രൂഡോക്കെതിരെ ഹൗസ് ഓഫ് കോമൺസിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനും പദ്ധതിയുണ്ട്.
കാനഡയിലെ കാർബൺ വില നിരക്ക് ഏപ്രിൽ 1 മുതൽ ടണ്ണിന് 65 ഡോളറിൽ നിന്ന് 80 ഡോളറായി ഉയരാൻ പോവുകയാണ്. ഇതിനെതിരെ കൂടിയാണ് അവിശ്വാസ പ്രമേയ ഭീഷണി. കാർബൺ നികുതി കുറയ്ക്കാൻ പ്രതിപക്ഷത്തിനൊപ്പം പ്രാവിശ്യകളിലെ പ്രീമിയർമാരും ട്രൂഡോക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതോടൊപ്പം ‘ കാർബൺ ടാക്സ് ഇലക്ഷന് ‘ കൂടി ആഹ്വാനം ചെയ്തിലരിക്കുകയാണ് പൊലിയേവ്.
പ്രോഗ്രസീവ് കൺസർവേറ്റീവുകളും മറ്റ് ആറ് പ്രവിശ്യാ നേതാക്കളും കാർബൺ നികുതി വർധന താൽക്കാലികമായി നിർത്താൻ ഫെഡറൽ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ലിബറൽ പരിസ്ഥിതി നയത്തെക്കുറിച്ചുള്ള കൺസൾട്ടേഷനുകൾക്ക് നേതൃത്വം നൽകുന്ന ആറ് വ്യക്തികളുടെ കാലാവസ്ഥാ പ്രവർത്തന പാനലിനെ പാർട്ടി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.







