dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

തളർവാതരോഗികളിൽ മസ്‌കി​ന്‍റെ ബ്രെയ്ൻ ചിപ്പ് പരീക്ഷണത്തിന് അനുമതി നൽകി കാനഡ

Reading Time: < 1 minute

ടൊറന്‍റോ: ഡിജിറ്റൽ ഉപകരണങ്ങൾ തളർവാതരോഗികൾക്ക് ലളിതമായി ഉപയോഗിക്കാനുള്ള കഴിവ് നൽകുന്നതിനായി രൂപകൽപന ചെയ്ത ഉപകരണത്തിന് കാനഡയിൽ തങ്ങളുടെ ആദ്യത്തെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ അനുമതി ലഭിച്ചതായി ഇലോൺ മസ്‌കി​ന്‍റെ ന്യൂറാലിങ്ക് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
ഇംപ്ലാന്‍റി​ന്‍റെ സുരക്ഷയും പ്രാരംഭ പ്രവർത്തനവും കനേഡിയൻ പഠനത്തിലൂടെ വിലയിരുത്താൻ ലക്ഷ്യമിടുന്നതായി ബ്രെയ്ൻ ചിപ്പ് സ്റ്റാർട്ടപ്പ് പറഞ്ഞു. ഇത് ‘ക്വാഡ്രിപ്ലെജിയ’ അല്ലെങ്കിൽ അവയവങ്ങൾക്ക് പക്ഷാഘാതം ബാധിച്ച ആളുകളെ അവരുടെ ചിന്തകൾ ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളെ നിയന്ത്രിക്കാൻ പ്രാപ്തരാക്കുമെന്നാണ് നിലവിൽ കമ്പനിയുടെ അവകാശവാദം.
അമേരിക്കയിൽ ഇതിനകം രണ്ട് രോഗികളിൽ ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ചുവെന്നും, വിഡിയോ ഗെയിമുകൾ കളിക്കാനും ത്രീ ഡി ഒബ്‌ജക്‌റ്റുകൾ എങ്ങനെ രൂപകൽപന ചെയ്യാമെന്ന് പഠിപ്പിക്കാനും ഉപയോഗിക്കുന്ന ഉപകരണം രോഗിയിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ഇലോൺ മസ്‌കും ഒരു കൂട്ടം എൻജിനീയർമാരും ചേർന്ന് 2016ൽ സ്ഥാപിച്ച ന്യൂറാലിങ്ക്, തലയോട്ടിക്കുള്ളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു ബ്രെയിൻ ചിപ്പ് ഇന്‍റർഫേസും നിർമിക്കുന്നുണ്ട്. ഇത് വികലാംഗരായ രോഗികൾക്ക് വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും കാഴ്ച പുനഃസ്ഥാപിക്കാനും സഹായിക്കുമെന്ന് അവകാശപ്പെടുന്നു. കാഴ്ച പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ന്യൂറാലിങ്കി​​ന്‍റെ പരീക്ഷണാത്മക ഇംപ്ലാന്‍റിന് കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷ​ന്‍റെ ‘വഴിത്തിരിവാകുന്ന ഉപകരണം’ എന്ന പദവി ലഭിക്കുകയുണ്ടായി.

Leave a comment

Your email address will not be published. Required fields are marked *