dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

കാനഡയില്‍ നിന്നും മോഷണം പോയ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഫോട്ടോ ഇറ്റലിയില്‍

Reading Time: < 1 minute

ഒട്ടാവ: കാനഡയില്‍ നിന്നും മോഷണം പോയ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഫോട്ടോ ഇറ്റലിയില്‍ കണ്ടെത്തി. 1941-ല്‍ പകര്‍ത്തിയ ചര്‍ച്ചിലിന്റെ ഫോട്ടോ ഒട്ടാവയിലെ ഒരു ഹോട്ടലില്‍ നിന്ന് കാണാതാവുകയും പകരം വ്യാജം ഫോട്ടോ പതിപ്പിക്കുകയും ചെയ്യുകയായിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ ഇറ്റലിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
കാനഡയുടെ പാര്‍ലമെന്റില്‍ ചര്‍ച്ചില്‍ യുദ്ധകാല പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെ യൂസഫ് കര്‍ഷ് എടുത്ത ഫോട്ടോയാണ് ‘ഗര്‍ജ്ജിക്കുന്ന സിംഹം’ എന്നറിയപ്പെടുന്ന ഈ മോഷണം പോയ ചിത്രം. ബുധനാഴ്ച, ഇറ്റലിയിലെ ജെനോവയില്‍ ഒരു വ്യക്തിയുടെ കൈവശം ഈ ഛായാചിത്രം കണ്ടെത്തിയതായി ഒട്ടാവ പൊലീസ് അറിയിച്ചു. അത് മോഷ്ടിക്കപ്പെട്ടതായി അറിയാതെ പണംകൊടുത്ത് വാങ്ങിച്ചതായിരുന്നു അയാള്‍. മോഷണവും അനധികൃത വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒന്റാറിയോയിലെ പൊവാസനില്‍ നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *