dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

ടിപി ചന്ദ്രശേഖരൻ വധം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Reading Time: < 1 minute

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ നിർണായക വിധി പ്രസ്ഥാവിച്ച് കേരള ഹൈക്കോടതി. പ്രോസിക്യൂഷൻ്റെ ഭാഗത്തു നിന്നും പ്രതികൾക്ക് വധശിക്ഷ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇരട്ട ജീവപര്യന്തം എന്ന അന്തിമ വിധിയിലേയ്ക്കാണ് കോടതി എത്തിയത്.രാഷ്ട്രീയ കൊലപാതകത്തെ അപൂർവ്വങ്ങളിൽ അപൂർവമായി കാണാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതീകൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും വിധിച്ചത്.
ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിർമാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി എന്നിവർക്ക് നേരത്തെ ജീവപര്യന്തം തടവ് എന്ന ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയിട്ടുണ്ട്.
ആറാം പ്രതി അണ്ണൻസിജിത്തിന് നേരത്തെ വിധിച്ചിരുന്നത് ഇരട്ട ജീവപര്യന്തമായിരുന്നു. എന്നാൽ ഇയാളുടെ ശിക്ഷയിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഏഴാം പ്രതി കെ സിനോജിനും ജീവപര്യന്തൽ നിന്ന് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയിട്ടുണ്ട്. ഈ പ്രതികൾക്ക് ഇരുപത് വർഷത്തേയ്ക്ക് പരോൾ അനുവദിക്കരുതെന്നും കോടതി നിർദ്ദേശമുണ്ട്. അതായത് ബാക്കിയുള്ള എട്ട് വർഷത്തിൽ ഇനി പരോൾ ലഭിക്കില്ല.
പുതുതായി കൊലപാതക ഗൂഡാലോചനയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി ശിക്ഷാ വിധിയിൽ പറയുന്നു.
കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളും ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ, 18ാം പ്രതി പിവി റഫീഖ്, കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ വിധിച്ചത്. ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതികൾക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും ഗൂഢാലോചന കുറ്റം ഹൈക്കോടതി അധികമായി ചുമത്തിയിട്ടുണ്ട്. കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരാണ് ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവർ.

Leave a comment

Your email address will not be published. Required fields are marked *