dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാനഡയിലുടനീളം ഭവന വില്‍പ്പനയും വിലയും കുറഞ്ഞു

Reading Time: < 1 minute

ജൂണില്‍ കാനഡയിലുടനീളം ഭവന വില്‍പ്പനയിലും വിലയിലും കുറവുണ്ടായതായി റിപ്പോർട്ട്. 2023 ജൂണ്‍ മാസത്തെ അപേക്ഷിച്ചാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മെയ് മാസത്തെ അപേക്ഷിച്ച് വില്‍പ്പന അല്‍പ്പം ഉയര്‍ന്നതായും കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍(സിആര്‍ഇഎ) റിപ്പോർട്ട് വ്യക്തമാക്കുന്നു. കനേഡിയന്‍ മള്‍ട്ടിപ്പിള്‍ ലിസ്റ്റിംഗ് സര്‍വീസില്‍(MLS) രജിസ്റ്റര്‍ ചെയ്ത ഭവന വില്‍പ്പന 2024 മെയ് മുതല്‍ ജൂണ്‍ വരെ 3.7 ശതമാനം വര്‍ധിച്ചു. എങ്കിലും 2023 ജൂണിനെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പ 9.4 ശതമാനം കുറവാണ്. 
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.6 ശതമാനം കുറവ് രേഖപ്പെടുത്തി 2024 ജൂണില്‍ കാനഡയിലെ ശരാശരി പാര്‍പ്പിട വില 696,179 ഡോളറാണ്. രാജ്യത്തെ ചെലവേറിയ നഗരങ്ങളായ ടൊറന്റോ, വാന്‍കുവര്‍ എന്നീ വിപണികളില്‍ വില കുറയുകയാണ്. എന്നാല്‍ കാല്‍ഗറി, എഡ്മന്റണ്‍, മോൺട്രിയല്‍, അറ്റ്‌ലാന്റിക് കാനഡ തുടങ്ങിയ അഫോര്‍ഡബിള്‍ നഗരങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *