dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

അവധി ആഘോഷം, ജമൈക്കയിലെത്തിയ ട്രൂഡോയുടെ വിമാനം തകരാറിലായി

Reading Time: < 1 minute

അവധിക്കാലം ആഘോഷിക്കുന്നതിനായി ജമൈക്കയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനം തകരാറിലായതായി റിപ്പോർട്ട്. ഡിസംബർ 26 ന് കരീബിയനിയലെത്തിയ ട്രൂഡോയുടെ വിമാനം തകരാറിലായതിനെ തുടർന്ന് ഈ ആഴ്ച ജമൈക്കയിലേക്ക് മറ്റൊരു വിമാനം അയച്ചതായി ദേശീയ പ്രതിരോധ വകുപ്പ് (ഡിഎൻഡി) വ്യക്തമാക്കി. ട്രൂഡോ കാനഡയിലേക്ക് മടങ്ങുന്നതിന് മുമ്പ്, റോയൽ കനേഡിയൻ എയർഫോഴ്‌സ് സിസി-144 ചലഞ്ചറിലെ മെയിന്റനൻസ് പ്രശ്‌നം കണ്ടെത്തിയതായി പ്രതിരോധ വകുപ്പ് വക്താവ് ആൻഡ്രി-ആൻ പൗളിൻ പറഞ്ഞു
ട്രൂഡോയുടെ വിമാനം തകരാറിലാകുന്നത് ഏതാനും മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വിമാനങ്ങൾ സാങ്കേതിക തകരാറുകൾക്ക് വിധേയമാകുന്നത് ഇതാദ്യമല്ല. 2023 സെപ്റ്റംബറിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പോയ ട്രൂഡോയുടെ വിമാനത്തിൽ സാങ്കേതിക തകരാറുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ സംഭവത്തെത്തുടർന്ന് അദ്ദേഹത്തിന്റെ യാത്രാപരിപാടികൾ ഏതാനും മണിക്കൂറുകൾ നീണ്ടുപോയിരുന്നു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *