dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement

നീണ്ട ക്യൂ; വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് ഉദാഹരണമായി ടൊറന്റോയിലെ ജോബ് ഫെയർ

Reading Time: < 1 minute

വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് ഉദാഹരണമായി ടൊറന്റോയില്‍ ജോബ് ഫെയർ. നഗരത്തിലെ മത്സരാധിഷ്ഠിത തൊഴില്‍ വിപണി, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, പാര്‍പ്പിട പ്രതിസന്ധി എന്നിവയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു വുഡ്‌ബൈന്‍ ബീച്ചിന് സമീപം മെഡിറ്ററേനിയന്‍ സീഫുഡ് റെസ്റ്റോറന്റായ ടൊറന്റോ ബീച്ച് ക്ലബിൽ നടന്ന ജോബ് ഫെയർ.
സെര്‍വിംഗ്, ബാര്‍ബക്ക്, സെര്‍വര്‍ അസിസ്റ്റന്റ്, ഹോസ്റ്റ്, ലൈന്‍ കുക്ക്, പ്രെപ്പ് കുക്ക്, മാനേജ്‌മെന്റ് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം നടത്തിയത്.
നാലായിരം പേരാണ് ഓണ്‍ലൈനില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തതെന്നും, ഇന്റര്‍വ്യൂവിനായി എത്തിയത് ആയിരം ആയിരം പേരാണെന്നും വക്താവ് വിശദീകരിച്ചു. നഗരത്തിലെ വിപണിയില്‍ തൊഴിലന്വേഷകര്‍ അഭിമുഖീകരിക്കുന്ന നിലവിലെ വെല്ലുവിളികളെക്കുറിച്ച് വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായം വ്യക്തമാക്കിയത്.  

Leave a comment

Your email address will not be published. Required fields are marked *