രാജ്യം 2023-ൽ സ്ഥിരതാമസക്കാരെ സ്വീകരിക്കാൻ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ സ്ഥിരതാമസക്കാരെ സ്വീകരിച്ചതായി ഐആർസിസി. 2023-ൽ 465,000 സ്ഥിരതാമസക്കാരെ സ്വീകരിച്ചതിലൂടെ കാനഡ 2022-ലെ 437,600 സ്ഥിരതാമസക്കാരെ അപേക്ഷിച്ച് 33,950 കുടിയേറ്റക്കാരെ അധികമായി സ്വീകരിച്ചു. എക്സ്പ്രസ് എൻട്രി, പ്രവിശ്യാ നോമിനേഷൻ പ്രോഗ്രാം എന്നിവയിലൂടെ കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിച്ചതാണ് ഈ വർധനവിന് പ്രധാന കാരണം.
വർക്ക് പെർമിറ്റുകൾ: 2022-നേക്കാൾ 503,330 വർധനവിലൂടെ 1,646,300 അപേക്ഷകൾ സ്വീകരിച്ചു. ഇതിൽ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമും ഇൻ്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമും വഴിയുള്ള അപേക്ഷകളും ഉൾപ്പെടുന്നു.
സ്റ്റഡി പെർമിറ്റുകൾ: 2023-ൽ, 1,089,600 വിദ്യാർഥി പെർമിറ്റുകൾ അനുവദിച്ചു, ഇതിൽ വിപുലീകരണങ്ങളും ഉൾപ്പെടും. ഇത് 2022-ലെ 917,900 വിദ്യാർഥി പെർമിറ്റ് അപേക്ഷകളിൽ എടുത്ത തീരുമാനങ്ങളുടെ എണ്ണത്തേക്കാൾ 171,700 കൂടുതലാണ്.
2023-ൽ ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 293,000 പുതുമുഖങ്ങൾ കാനഡിയൻ പൗരന്മാരായി മാറി, ഇത് 2022-ലെ (279,100) അതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 13,900ന്റെ വർദ്ധനവാണ്.
