ഗ്രേറ്റർ ടൊറൻ്റോയിലെ ഭവന വിൽപ്പനയിൽ കഴിഞ്ഞ മാസം നേരിയ ഇടിവ് രേഖപ്പെടുത്തിയതായി ടൊറൻ്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ്. ഡിസംബറിൽ 3,359 വീടുകളുടെ വിൽപ്പനയാണ് മേഖലയിൽ നടന്നത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ മാസത്തിൽ 3,419 വീടുകളുടെ വിൽപ്പനയെ അപേക്ഷിച്ച് 1.8 ശതമാനം കുറവാണെന്നും ഏജൻസി പറയുന്നു.
സാധാരണ വീടിന്റെ വില 1,067,186 ഡോളറാണ്. ശരാശരി വിൽപ്പന വില മുൻ വർഷത്തെ അപേക്ഷിച്ച് 1.6 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
2024 ൽ മേഖലയിലെ ഭവന വിൽപ്പന 2.6 ശതമാനം ഉയർന്ന് 67,610 ആയതായും പുതിയ ലിസ്റ്റിംഗുകളിൽ 16.4 ശതമാനം വർദ്ധനവ് ഉണ്ടായി 166,121 ൽ എത്തിയതായും ബോർഡ് പറയുന്നു. 2024-ൽ എല്ലാ വീടുകളുടെയും ശരാശരി വില $1,117,600 ആയിരുന്നു, 2023-നെ അപേക്ഷിച്ച് ഒരു ശതമാനത്തിൽ താഴെയാണ് ഇത്. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചത് വിപണിയിൽ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗ്രേറ്റർ ടൊറൻ്റോയിലെ ഭവന വിൽപ്പനയിൽ ഇടിവ്

Reading Time: < 1 minute