കാനഡ: നിയമവിരുദ്ധമായ വസ്തുക്കളുടെയും മയക്കുമരുന്നിന്റേയും പൊതു ഉപഭോഗത്തിനെതിരായ പുതിയ പ്രവിശ്യാ നിയമങ്ങൾ ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി തടഞ്ഞു ഹാം റിഡക്ഷൻ നഴ്‌സസ് അസോസിയേഷന് അനുകൂലമായ വെള്ളിയാഴ്ചത്തെ വിധി മാർച്ച് 31 വരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നു,
കുട്ടികളും കുടുംബങ്ങളും പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള നിയമങ്ങൾക്കെതിരായ വിധിയിൽ ആശങ്കയുണ്ടെന്ന് പൊതുസുരക്ഷാ മന്ത്രി മൈക്ക് ഫാർൺവർത്ത് പ്രസ്താവനയിൽ പറഞ്ഞു. വിധി പ്രകാരം മാർച്ച് 31 വരെയാണ് നിയമത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഭരണഘടനാപരമായ വെല്ലുവിളി തീർപ്പാക്കാതെ, നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ പരിഹരിക്കാൻ കഴിയാത്ത ദോഷം സംഭവിക്കുംഎന്ന് ജഡ്ജി വീക്ഷിച്ചു. ചില പൊതു സ്ഥലങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന പോലീസ് നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്ന ആളുകൾക്ക് പിഴയും തടവും അനുവദിക്കുന്ന നിയമം നവംബറിൽ നിയമസഭ പാസാക്കിയിരുന്നു. ഇതുവരെ പ്രാബല്യത്തിൽ വരാത്ത ഈ നിയമം നടപ്പാക്കിയാൽ കനേഡിയൻ ചാർട്ടർ പല തരത്തിൽ ലംഘിക്കുമെന്ന് നഴ്‌സസ് അസോസിയേഷൻ വാദിച്ചു.
നിയമപ്രകാരം സ്പോർട്സ് ഫീൽഡുകൾ, ബീച്ചുകൾ, പാർക്കുകൾ, കെട്ടിട പ്രവേശന കവാടങ്ങളുടെ ആറ് മീറ്ററിനുള്ളിൽ, കളിസ്ഥലം, സ്കേറ്റ് പാർക്ക് , വാഡിംഗ് പൂൾ എന്നിവയുടെ 15 മീറ്ററിനുള്ളിൽ എന്നിവിടങ്ങളിൽ ഇവയുടെ ഉപയോഗത്തിന് നിയന്ത്രണം ഉൾപ്പെടുന്നു. ഇവ വിസമ്മതിക്കുന്ന ആളുകൾക്ക് $2,000 വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും. നിയമം അനുസരിക്കാത്തവരെ പിടികൂടാനും മയക്കുമരുന്ന് പിടികൂടി നശിപ്പിക്കാനും പോലീസിന് വിവേചനാധികാരം നൽകുന്നതുമായിരുന്നു നിയമം.







