2025 ൻ്റെ തുടക്കത്തിൽ കാനഡയ നിരവധി ടെറിട്ടറികളിലും,പ്രൊവിൻസുകളിലും മിനിമം വേതന വർധന പ്രാബല്യത്തിൽ വരും. നുനാവുട്ട്, നോവ സ്കോട്ടിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂ ബ്രൺസ്‌വിക്ക്, യുക്കോൺ എന്നിടങ്ങളിലാണ് ഏപ്രിൽ മുതൽ മിനിമം വേതനം ഉയരും. അതോടെ മിനിമം വേതനം 17.70 ഡോളറായി ഉയരും.
ഒരു തൊഴിലുടമയ്ക്ക് നിയമപരമായി ജീവനക്കാര്‍ക്ക് നല്‍കാനാകുന്ന ഏറ്റവും കുറഞ്ഞ വേതനമാണ് മിനിമം വേതനം. ഇത് ഒരു പ്രധാന തൊഴില്‍ മാനദണ്ഡമാണ്. അതാതുകാലത്തെ സര്‍ക്കാരോ അല്ലെങ്കില്‍ ഒരു സ്വതന്ത്ര ബോര്‍ഡോ നിയമനിര്‍മ്മാണത്തിലോ ചട്ടങ്ങളിലോ; പണപ്പെരുപ്പം, ശരാശരി വേതന നിരക്ക് അല്ലെങ്കില്‍ മറ്റ് സാമ്പത്തിക ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മിനിമം വേതനം വ്യത്യസ്ത രീതികളില്‍ ക്രമീകരിക്കുകയും നിജപ്പെടുത്തുകയും ചെയ്യുന്നത്.
2024 ജനുവരി 1 മുതൽ, നുനാവുട്ട് അതിൻ്റെ മിനിമം വേതനം മണിക്കൂറിന് 19.00 ഡോളറായി ഉയർത്തിയിരുന്നു. ഇത് കാനഡയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. നോവസ്കോഷയിൽ 2025 ഏപ്രിൽ 1-ന് വേതന വർദ്ധനവ് പ്രതീക്ഷിക്കാം.നിലവിലെ 15.00 ഡോളറിൽ നിന്നും 15.40 ഡോളറായി മിനിമം വേതനം ഉയരും. ന്യൂ ബ്രൺസ്‌വിക്ക് മിനിമം വേതനം 2025 ഏപ്രിൽ 1-ന് 15.30 ഡോളറിൽ നിന്നും 15.77 ഡോളറായി മിനിമം വേതനം ഉയരും.
യുകോണിൻ്റെ മിനിമം വേതന വർദ്ധനവ് പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി മിനിമം വേതനം 2025 ഏപ്രിൽ 1-ന് പരിഷ്കരിക്കും. 2025 ഏപ്രിൽ 1-ന് 17.59 ഡോളറിൽ നിന്നും 17.9 ഡോളറായി മിനിമം വേതനം ഉയരുമെന്ന് പ്രതീക്ഷിക്കാം.
