ലിസ്റ്റീരിയ മലിനീകരണ ആശങ്കകൾ കാരണം കാനഡയിൽ പ്രസിഡന്റ് ചോയ്‌സ്, ടെയ്‌ലർ ഫാംസ് ബ്രാൻഡ് സാലഡ് കിറ്റുകൾ എന്നിവ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. പ്രസിഡന്റിന്റെ ചോയ്‌സ് ബ്രാൻഡും ടെയ്‌ലർ ഫാംസ് ബ്രാൻഡായ മെക്സിക്കൻ-സ്റ്റൈൽ സ്ട്രീറ്റ് കോൺ സാലഡ് കിറ്റുകൾ കഴിക്കരുതെന്ന് ഹെൽത്ത് കാനഡ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് അടങ്ങിയ ഭക്ഷണം കേടായതായി തോന്നുകയോ മണക്കുകയോ ചെയ്തേക്കില്ല. പക്ഷേ ഭക്ഷം നിങ്ങളെ രോഗബാധിതരാക്കുമെന്ന് അറിയിപ്പിൽ ദേശീയ ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിച്ച് രോഗം ബാധിച്ചതായി റിപ്പോർട്ടുകളൊന്നും ഇല്ലെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കളോട് അവ ഉപേക്ഷിക്കാനോ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണമെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി.







