dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

പ്രൊജക്റ്റ്‌ വെക്ടർ: പോലീസ് വീണ്ടെടുത്തത് മോഷ്ടിക്കപ്പെട്ട 600ഓളം വാഹനങ്ങൾ

Reading Time: < 1 minute

വാഹനമോഷണം വ്യാപകമാകുന്നതിനിടെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസിന്റെയും (ഒപിപി) കാനഡ ബോർഡർ സർവീസ് ഏജൻസിയുടെയും ( സിബിഎസ്എ) സംയുക്ത ഉദ്യമത്തിൽ തിരിച്ചുപിടിക്കപ്പെട്ടത് മോഷ്ടിക്കപ്പെട്ട 598 വാഹനങ്ങൾ. മോൺട്രിയാൽ തുറമുഖത്ത് പ്രത്യേക ഓപ്പറേഷൻ നടത്തിയാണ് ഈ വാഹനങ്ങൾ പിടിച്ചെടുത്തത്. 34.5 മില്യൺ ഡോളറാണ് ഇവയുടെ ആകെ മൂല്യം. ഡിസംബർ മുതലുള്ള കണക്കുകളാണിത്.
തെക്കൻ ഒന്റാരിയോയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് ഈ വാഹനങ്ങളിൽ ഏറെയും. വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. പ്രൊജക്റ്റ്‌ വെക്ടർ എന്നറിയപ്പെടുന്ന പ്രത്യേക പോലീസ് ഓപ്പറേഷനിൽ ക്യുബെക്, ഒന്റാരിയോ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഡെസിനോളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

Leave a comment

Your email address will not be published. Required fields are marked *