dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Kerala #Malayalam Movies #movie

അമല്‍ നീരദിന്റെ ‘ബോഗയ്‌ന്‍വില്ല’ ഒക്ടോബർ 17ന്

Reading Time: < 1 minute

കൊച്ചി: അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്‌ന്‍വില്ല’യുടെ റിലീസ് തീയതി പുറത്ത്. ഒക്ടോബർ 17ന് ചിത്രം തിയറ്ററുകളിലെത്തും. സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്‌മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗയ്‌ന്‍വില്ല’. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.
ചിത്രത്തിലെ സ്തുതി എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. സംഗീത സംവിധായകൻ സുഷിൻ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് ഗാനരംഗത്തിൽ അഭിനയിക്കുന്നത്. യൂ ട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഗാനം ഇടം നേടി കഴിഞ്ഞു. ഒരിടവേളയ്ക്കു ശേഷം ജ്യോതിർമയി സിനിമയിലഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്‌മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

Leave a comment

Your email address will not be published. Required fields are marked *