ബെറിൽ ചുഴലിക്കാറ്റ് കാരണം ടൊറൻ്റോയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ. ഇന്ന് പുലർച്ചെയോ ബുധനാഴ്‌ചയോ ശക്തമായ മഴ ആരംഭിച്ച് വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ വ്യക്തമാക്കി. ചില സമയങ്ങളിൽ മണിക്കൂറിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.
ഇന്ന് രാത്രി മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലും ബുധനാഴ്‌ച മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിവും കാറ്റ് വീശുമെന്നും മുന്നറിയിപ്പ് പറയുന്നു.
ടൊറൻ്റോയിൽ ഇന്നും ചൂട് തുടരും. പകൽ സമയത്ത് ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസിനടുത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈർപ്പവുമായി കൂടിച്ചേരുമ്പോൾതാപനില 35 31 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടും.
അതേ സമയം ടെക്‌സസിൽ ബെറിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഗ്രേറ്റർ ഹൂസ്റ്റൺ പ്രദേശത്ത് മരിച്ചവരുടെ എണ്ണം ഏഴായി. ശക്തമായ കാറ്റിൽ ഏകദേശം 30 ലക്ഷം വീടുകളിലും വ്യവസായ സ്ഥാനങ്ങളും വൈദ്യുതി ബന്ധം നഷ്ടമായി. നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
ടൊറൻ്റോയിൽ കനത്ത മഴയ്ക്ക് സാധ്യത; എൻവയോൺമെന്റ് കാനഡ
Reading Time: < 1 minute






