ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ ശക്തമായ മഞ്ഞ് വീഴ്ച തുടർന്ന് യാത്രാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച വീഴ്ച ഇന്നും തുർന്നേക്കുമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഉച്ചയോടെ മഞ്ഞ് വീഴ്ച കുറയും. അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ടൊറൻ്റോ, മിസിസാഗ, ബ്രാംപ്‌ടൺ, ഹാൾട്ടൺ ഹിൽസ്, മിൽട്ടൺ, ഓക്ക്‌വില്ലെ, ബർലിംഗ്ടൺ, ഹാമിൽട്ടൺ, സെൻ്റ് കാതറിൻസ്, നോർത്തേൺ നയാഗ്ര മേഖല എന്നിവയിലൂടെയുള്ള യാത്ര ദുഷ്ക്കരമായിരിക്കും. ഈ സ്ഥലങ്ങളിൽ വാഹനമോടിക്കുന്നവർ അപകടകരമായ ശൈത്യകാല ഡ്രൈവിംഗ് സാഹചര്യങ്ങൾ പ്രതീക്ഷിക്കാനും അതിനനുസരിച്ച് യാത്രാ പദ്ധതികൾ ക്രമീകരിക്കണമെന്നും ഏജൻസി നിർദ്ദേശിക്കുന്നു.
ടൊറൻ്റോയിൽ നാല് വാമിങ് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വെള്ളിയാഴ് പകൽസമയത്തെ ഉയർന്ന താപനില -2 C വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ച ഏറ്റവും ഉയർന്ന താപനില -8 C വരെ പ്രവചിക്കുന്നു, ഒറ്റരാത്രികൊണ്ട് താപനില -16 C വരെ എത്തിയേക്കാമെന്നും എൻവയോൺമെന്റ് കാനഡ പറയുന്നു.
