ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നീ രണ്ട് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ (സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ)
ബ്രിട്ടീഷ് കൊളംബിയ
ഒക്ടോബർ 2-ന് BCPNP രണ്ട് നറുക്കെടുപ്പുകൾ നടത്തി. ഒരു പൊതു നറുക്കെടുപ്പും ഡിമാൻഡ് മേഖലകൾക്കായി മറ്റൊരു നറുക്കെടുപ്പും നടന്നു.
പൊതു നറുക്കെടുപ്പിൽ നിരവധി ഇമിഗ്രേഷൻ സ്ട്രീമുകളിലൂടെ 81 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. രണ്ടാമത്തെ നറുക്കെടുപ്പിലൂടെ, ബ്രിട്ടീഷ് കൊളംബിയ ലേബർ മാർക്കറ്റിലെ ഡിമാൻഡ് സെക്ടറുകളിൽ പ്രൊഫഷണൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ശിശു സംരക്ഷണത്തിൽ 35 ഉദ്യോഗാർത്ഥികൾക്കും നിർമ്മാണവുമായി ബന്ധപ്പെട്ട് 23, ഹെൽത്ത് കെയർ 28, വെറ്ററിനറി കെയർ മേഖലയിൽ 5 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി
മാനിറ്റോബ
സെപ്തംബർ 27ന് ഉദ്യോഗാർത്ഥികൾക്കായി രണ്ട് നറുക്കെടുപ്പ് നടത്തി. എംപിഎൻപി ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീമിന് കീഴിൽ നടന്ന ആദ്യ നറുക്കെടുപ്പിലൂടെ 269 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
രണ്ടാമത്തെ നറുക്കെടുപ്പിലൂടെ, സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിനായി, “സ്ട്രാറ്റജിക് റിക്രൂട്ട്മെൻ്റ് ഇനിഷ്യേറ്റീവ്” പ്രകാരം അപേക്ഷിക്കാൻ എംപിഎൻപി 79 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. അപേക്ഷകർക്ക് കുറഞ്ഞത് 582 സ്കോർ ആവശ്യമാണ്.







