dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Food

ഇനി ടീ ഷർട്ട് അല്ല കുർത്തയും ധരിക്കാം! വനിതാ ഡെലിവറി പങ്കാളികൾക്ക് യൂണിഫോം കുർത്തകൾ നൽകി സൊമാറ്റോ

Reading Time: < 1 minute

തങ്ങളുടെ വനിതാ ഡെലിവറി പങ്കാളികൾക്ക് യൂണിഫോമിൻ്റെ ഭാഗമായി സൊമാറ്റോ ടി-ഷർട്ടുകൾക്ക് പകരം കുർത്തകൾ ധരിക്കാനുള്ള ഓപ്ഷനും നൽകി സൊമാറ്റോ. പാശ്ചാത്യ ശൈലിയിലുള്ള ടീ-ഷർട്ടുകളിൽ ധരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച നിരവധി വനിതാ ജീവനക്കാരുടെ അഭിപ്രായം മാനിച്ചാണ് തങ്ങളുടെ പുതിയ തീരുമാനമെന്നും സൊമാറ്റോ വ്യക്തമാക്കി.
നിരവധി സൊമാറ്റോ ഡെലിവറി സ്ത്രീകൾ കമ്പനി നൽകുന്ന പുതിയ കുർത്തകൾ ധരിക്കുന്നതും ഇതിൽ തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കുന്നതുമായ വീഡിയോ സൊമാറ്റോ പങ്കുവെച്ചിരുന്നു. “പല സ്ത്രീ ഡെലിവറി പങ്കാളികളും പാശ്ചാത്യ ശൈലിയിലുള്ള സൊമാറ്റോ ടീ-ഷർട്ടുകളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. അതിനാൽ, ഞങ്ങൾ അവർക്ക് ഒരു ചോയ്‌സ് നൽകി,” സൊമാറ്റോ വീഡിയോയ്ക്കൊപ്പം കുറിച്ചു.
കമ്പനിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. സ്ത്രീകളുടെ താൽപ്പര്യത്തിന് ഇടം നൽകിയതിലാണ് കൂടുതൽ കമൻ്റുകളും എത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *