ഒക്ടോബർ 21-ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 648 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമിൽ നിന്നുള്ള എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി നടത്തിയ നറുക്കെടുപ്പിൽ അപേക്ഷകർക്ക് 791 അല്ലെങ്കിൽ അതിന് മുകളിലുള്ള CRS സ്‌കോർ ആവശ്യമാണ്.
ഒക്‌ടോബർ 7, 9, 10 തീയതികളിലായി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 3,113 ഇൻവിറ്റേഷൻ നൽകിയിരുന്നു.







