dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എക്‌സ്‌പ്രസ് എൻട്രി; 1,000 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 1,000 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC. ഫ്രഞ്ച് സംസാരിക്കാൻ പ്രാവീണ്യമുള്ളവർക്കായി കാറ്റഗറി അടിസ്ഥാനത്തിലുള്ള സെലക്ഷൻ നറുക്കെടുപ്പാണ് നടന്നത്. അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 444 ആവശ്യമാണ്.
ഈ ആഴ്‌ചയിലെ മൂന്നാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്. നേരത്തെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നോമിനേഷനുള്ള 1,613 എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. കുറഞ്ഞത് 743 സ്‌കോർ ഉള്ളവരെയാണ് പരി​ഗണിക്കുന്നത്. ഒക്ടോബർ 9-ന് നടന്ന നറുക്കെടുപ്പിലൂടെ കനേഡിയൻ എക്‌സ്പീരിയൻസ് ക്ലാസിൽ നിന്ന് 539 സ്‌കോർ നേടിയ 500 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *