കാനഡയിൽ ഏപ്രില്‍ 1 മുതല്‍ മിനിമം വേതനം വർധിക്കും. എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ(ESDC) പ്രകാരം, ഫെഡറല്‍ മിനിമം വേതനം മണിക്കൂറിന് 17.30 ഡോളറായി ഉയരും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മിനിമം വേതനം മണിക്കൂറിന് 15.55 ഡോളറില്‍ നിന്നും 16.65 ഡോലറായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
ന്യൂബ്രണ്‍സ്‌വിക്ക്(15.30 ഡോളര്‍), യുകോണ്‍(17.59 ഡോളര്‍), ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍(1560 ഡോളര്‍), നോവ സ്‌കോഷ്യ(15.20 ഡോളര്‍), പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്(15.40 ഡോളര്‍) എന്നിവ ഉള്‍പ്പെടെ പല പ്രവിശ്യകളും ഏപ്രില്‍ 1 ന് മിനിമം വേതനം ഉയര്‍ത്തുന്നുണ്ട്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ഒക്ടോബര്‍ 1 ന് വീണ്ടും മിനിമം വേതനം 16 ഡോളറായി വര്‍ധിപ്പിക്കും.
