ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട എന്നീ രണ്ട് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ (നവംബർ 29-ഡിസംബർ 6)
ബ്രിട്ടീഷ് കൊളംബിയ
ഡിസംബർ 3-നടന്ന ബ്രിട്ടീഷ് കൊളംബിയ PNP നറുക്കെടുപ്പിലൂടെ സ്കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകളിലായി കുറഞ്ഞത് 9 ഉദ്യോഗാർത്ഥികൾക്ക് ബീസിയിലെ ഡിമാൻഡ് മേഖലകളിലെ തൊഴിലിനെ അടിസ്ഥാനമാക്കി ഇൻവിറ്റേഷൻ നൽകി.
ആൽബെർട്ട
ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) അടുത്തിടെ രണ്ട് നറുക്കെടുപ്പുകൾ നടത്തി. നവംബർ 22-ന് ആൽബെർട്ടയിൽ മുഴുവൻ സമയ ജോലി വാഗ്ദാനമുള്ളവർക്കായി ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിന് കീഴിൽ നറുക്കെടുപ്പ് നടന്നു. കുറഞ്ഞത് 40 സ്കോർ ഉള്ള 80 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
നവംബർ 27-ന്, ആൽബെർട്ടയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും പ്രവിശ്യയിൽ മുഴുവൻ സമയ തൊഴിൽ അവസരമുള്ളവർക്കും വേണ്ടി ആൽബെർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിന് കീഴിൽ AAIP നറുക്കെടുപ്പ് നടത്തി. കുറഞ്ഞത് 71 സ്കോർ ഉള്ള 447 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
