ബിലാലിനായി പ്രേക്ഷകരുടെ കാത്തിരിപ്പ് നീളുന്നതിനിടെ ഞെട്ടിപ്പിക്കുന്ന പോസ്റ്ററുകൾ പങ്കിട്ട് സംവിധായകൻ അമൽ നീരദ്. ഒരു ദശാബ്ദത്തിലേറെയായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന നടിയും ഭാര്യയുമായ ജ്യോതിർമയിയുടെ തിരിച്ചുവരവ് കൂടി അറിയിച്ചാണ് അമൽ നീരദ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഷറഫുദ്ദീനും അടക്കം വലിയ താരനിരയുണ്ട്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ ക്യാരക്ടർ പോസ്റ്റര്‍ ആണ് അമല്‍ നീരദ് ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത് ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്.
തോക്കേന്തിയ ചാക്കോച്ചന്റെ പോസ്റ്റർ ചർച്ചയാകുന്നതിനിടെ ഫഹദിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇതിൽ കലിപ്പൻ ലുക്കിൽ ഫഹദ് തോക്ക് ചൂണ്ടുന്നുണ്ട്. വരത്തൻ എന്ന ചിത്രത്തിനുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്.
തോക്കേന്തി ജ്യോതിർമയി, കലിപ്പൻ ലുക്കിൽ ചാക്കോച്ചനും ഫഹദും; വരുന്നൂ ഒരു അമൽ നീരദ് ചിത്രം

Reading Time: < 1 minute