കാനഡയിൽ എബൗ-നോര്‍മല്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സാധാരണയിലുമധികം തീവ്രതയുള്ള ചുഴലിക്കാറ്റ് സീസണ്‍ കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നതിനാല്‍ അറ്റ്‌ലാന്റിക് തീരത്തുള്ള കനേഡിയന്‍ പൗരന്മാരും അമേരിക്കന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ(NOAA) 2024 ലെ പ്രവചനത്തില്‍, 17 മുതല്‍ 25 ഓളം ചുഴലിക്കാറ്റുകളുള്ള എബൗവ്-നോര്‍മല്‍ സീസണിന് 85 ശതമാനം സാധ്യതയുണ്ടെന്ന് പറയുന്നു.
ഉയരുന്ന സമുദ്ര താപനിലയും ലാ നിന പ്രവര്‍ത്തനക്ഷമമാകുമെന്ന പ്രതീക്ഷയും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ചുഴലിക്കാറ്റ് തീവ്രമാകാന്‍ കാരണങ്ങളായി പറയുന്നു. ഓഗസ്റ്റില്‍ ചുഴലിക്കാറ്റ് സീസണ്‍ ആരംഭിക്കുമെന്നും ഒക്ടോബറില്‍ അവസാനിക്കുമെന്നതെന്ന് NOAA വ്യക്തമാക്കുന്നു.
വരുന്നു എബൗ-നോര്‍മല്‍ ചുഴലിക്കാറ്റ്; കാനഡയിൽ ജാഗ്രതാ നിർദ്ദേശം
Reading Time: < 1 minute






