dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

പ്രാഥമിക ആരോഗ്യ സംവിധാനം, പട്ടികയിൽ കാനഡ അവസാന സ്ഥാനത്ത്: റിപ്പോർട്ട്

Reading Time: < 1 minute

ഫാമിലി ഡോക്ടറുടെ ലഭ്യത അടിസ്ഥാനമാക്കി പത്ത് ഹൈ-ഇന്‍കം രാജ്യങ്ങളുടെ പട്ടികയില്‍ കാനഡ അവസാന സ്ഥാനത്തെന്ന് സർവേ. ഒരു പ്രൈമറി കെയര്‍ പ്രൊവൈഡറിലേക്കുള്ള ആക്‌സസ് റിപ്പോര്‍ട്ട് ചെയ്ത 18 വയസ്സും അതില്‍ കൂടുതലുമുള്ള കനേഡിയന്‍ പൗരന്മാരുടെ അനുപാതം 2016 ലെ 93 ശതമാനത്തില്‍ നിന്നും 2023 ല്‍ 86 ശതമാനമായി കുറഞ്ഞതായി കോമണ്‍ വെല്‍ത്ത് ഫണ്ടിന്റെ(CMWF)  ഭാഗമായുള്ള ഒരു സ്വകാര്യ അമേരിക്കന്‍ റിസര്‍ച്ച് ഗ്രൂപ്പ് നടത്തിയ സർവേ പറയുന്നു.
കഴിഞ്ഞ വര്‍ഷം 18 വയസില്‍ കൂടുതലുള്ള നാല് മില്യണ്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് പ്രൈമറി കെയര്‍ പ്രൊവൈഡര്‍ ഇല്ലായിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, പത്ത് രാജ്യങ്ങളുടെ CMWF  ശരാശരി 93 ശതമാനമാണ്. നെതര്‍ലന്‍ഡ്‌സ്(99 ശതമാനം), ന്യൂസിലന്‍ഡ്(97 ശതമാനം), യുകെ(97 ശതമാനം), ജര്‍മ്മനി(96 ശതമാനം) ഓസ്‌ട്രേലിയ( 94 ശതമാനം) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 
പ്രൈമറി കെയര്‍ പ്രൊവൈഡറുടെ അഭാവം വ്യക്തികളുടെയും ജനങ്ങളുടെ മുഴുവനും ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. താഴ്ന്ന വരുമാനക്കാരായ യുവാക്കള്‍ക്ക്( 18 മുതല്‍34 വയസ്സ് വരെ), പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് ഡോക്ടര്‍മാരെ ആക്‌സസ് ചെയ്യാന്‍ സാധിക്കാറില്ലെന്ന് സര്‍വേയില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *