‘മെറ്റൽ ഫൈബറുകളുടെ’ അപകടസാധ്യത ചൂണ്ടിക്കാട്ടി മൾട്ടിവിറ്റാമിനുകളും സപ്ലിമെൻ്റുകളും തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. കാനഡയിൽ വിവിധ ബ്രാൻഡുകളിൽ വിൽക്കുന്ന മൾട്ടിവിറ്റാമിനുകളും സപ്ലിമെൻ്റുകളും ലോഹ നാരുകൾ അടങ്ങിയിട്ടുണ്ടാകുമെന്ന ആശങ്ക കാരണമാണ് തിരിച്ചുവിളിക്കുന്നത്.
ഇക്വേറ്റ്, കിർക്ക്ലാൻഡ് സിഗ്നേച്ചർ, ലൈഫ്, നാച്ചുറൽ ഫാക്ടേഴ്സ്, ഓപ്ഷൻ+, വെജിഡേ, വെബ്ബർ നാച്ചുറൽസ്, വെൽനെസ് ബൈ ലണ്ടൻ ഡ്രഗ്സ്, വെൽക്വസ്റ്റ് എന്നീ ബ്രാൻഡുകളിലുള്ള ഉൽപ്പന്നങ്ങളാണ് ഹെൽത്ത് കാനഡ തിരിച്ചുവിളിക്കുന്നത്. മെറ്റൽ നാരുകൾ അടങ്ങിയിയ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ദഹനത്തെ ബാധിക്കുമെന്ന് ഏജൻസി പ്രസ്താവനയിൽ പറയുന്നു.
പെപ്റ്റിക് അൾസർ, റീജിയണൽ എൻ്റൈറ്റിസ്, വൻകുടൽ പുണ്ണ്, ഇരുമ്പ് അലർജി, അല്ലെങ്കിൽ ഉയർന്ന അളവിൽ ഇരുമ്പ് സപ്ലിമെൻ്റുകൾ, ലെവോഡോപ്പ, കൂടാതെ/അല്ലെങ്കിൽ ലെവോതൈറോക്സിൻ എന്നിവ കഴിക്കുന്നവരിൽ ഇരുമ്പിൻ്റെ സാന്നിധ്യം മൂലം അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഏജൻസി വ്യക്തമാക്കുന്നു.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഉൽപ്പന്നങ്ങൾ പ്രാദേശിക ഫാർമസികളിൽ തിരിച്ചേൽപ്പിക്കണമെന്നും ഹെൽത്ത് കാനഡ പറയുന്നു. ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണമെന്നും ഹെൽത്ത് കാനഡ പറയുന്നു.







