കാനഡയിലുടനീളമുള്ള കണ്‍വീനിയന്‍സ് സ്‌റ്റോറുകൾ വില്‍ക്കാനൊരുങ്ങി പാര്‍ക്ക്‌ലാന്‍ഡ് കോര്‍പ്പറേഷന്‍. രാജ്യത്തെ 157 കണ്‍വീനിയന്‍സ് സ്‌റ്റോറുകളും ഗ്യാസ് സ്‌റ്റേഷന്‍ ആസ്തികളും വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. ആറ് പ്രവിശ്യകളിലുടനീളമുള്ള ഷെവ്‌റോണ്‍, അള്‍ട്രാമര്‍, പയനിയര്‍, ഫാസ്ഗ്യാസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന സൈറ്റുകള്‍ വില്‍ക്കുന്നതിനുള്ള മാര്‍ക്കറ്റിംഗ് പ്രോസസ്സ് ആരംഭിച്ചു. ചിലയിടത്ത് സൈറ്റ് വാങ്ങിക്കുന്നവര്‍ക്ക് ജനപ്രിയ കണ്‍വീനിയന്‍സ് സ്റ്റോര്‍ ബാനറായ ഓണ്‍ ദി റണ്ണിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടെന്ന് പാര്‍ക്ക്‌ലാന്‍ഡ് അറിയിച്ചു. ഭൂരിഭാഗം സ്റ്റേഷനുകളും ക്യുബെക്കിലും ഒന്റാരിയോയിലുമാണ്.
ആല്‍ബെര്‍ട്ട, ബീസി, മാനിറ്റോബ, സസ്‌ക്കാച്ചെവന്‍ എന്നിവടങ്ങളിലുള്ള സ്‌റ്റോറുകള്‍ വില്‍പ്പനയ്ക്കുണ്ട്.







