45 റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ച് ബെൽ കാനഡ. 4800 പേർക്ക് ഇതോടെ ജോലി നഷ്ടപ്പെടും. കമ്പനിയിലെ ആകെ ജീവനക്കാരിൽ ഒൻപത് ശതമാനത്തിനാണ് തൊഴിൽ നഷ്ടമാകുക. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കാണ് ജോലി ഇല്ലാതാകുക.
ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ക്യുബെക്, അറ്റ്ലാന്റിക് കാനഡ, തുടങ്ങിയ സ്റ്റേഷനുകളെയാണ് നടപടി ബാധിക്കുക. ജീവനക്കാർക്കുള്ള തുറന്ന കത്തിലാണ് നടപടിയെ കുറിച്ച് കമ്പനി വിശദമാക്കിയിരിക്കുന്നത്. ചില ജീവനക്കാർക്ക് ഇതിനോടകം തന്നെ പിരിച്ചു വിടലുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർക്കുള്ള അറിയിപ്പ് വരും ദിവസങ്ങളിൽ ലഭിക്കും.
രണ്ടാം തവണയാണ് ഇത്തരത്തിൽ വൻതോതിലുള്ള പിരിച്ചു വിടൽ കമ്പനി നടത്തുന്നത്. കഴിഞ്ഞ ജൂണിൽ 1300 പേരെ പിരിച്ചു വിടുന്നതായി കമ്പനി അറിയിച്ചിരുന്നു
