ഐവിഎഫ് സേവനങ്ങള്‍ മികച്ചതും അഫോര്‍ഡബിളുമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് കൊളംബിയ. ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) പ്രോഗ്രാം അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് സർക്കാർ സഹായം നൽകുമെന്നും ബീസി പ്രീമിയര്‍ ഡേവിഡ് എബി പറഞ്ഞു.
ചികിത്സയുടെ ഒരു ഘട്ടത്തിനുള്ള ചികിത്സയ്ക്കും മരുന്നിനുമാണ് പ്രോഗ്രാം വഴി ഫണ്ട് ലഭിക്കുകയെന്നും പ്രീമിയര്‍ വ്യക്തമാക്കി.ഒരു കുടുംബം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളെ വന്ധ്യതയും രക്ഷാകര്‍തൃത്വത്തിനുള്ള മറ്റ് തടസ്സങ്ങളും സാരമായി ബാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീസിയില്‍ സേവനം ആക്‌സസ് ചെയ്യുന്നതിനുള്ള പ്രായപരിഗണനകള്‍, സര്‍വീസ് ഡെലിവറി ഓപ്ഷനുകള്‍, കെയര്‍ പാത്ത്‌വേ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രോഗ്രാം വിശദീകരിക്കുന്നു
