600 കോടി രൂപ കലക്ഷനുമായി സലാറിന്റെ ജൈത്രയാത്ര. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ആദ്യമായി ഒന്നിച്ച സിനിമയാണ് സലാർ.
ആഗോള തലത്തിൽ പത്ത് ദിവസം കൊണ്ട് നേടിയെടുത്ത ബോക്സ് ഓഫീസ് വിജയമാണിത്. 345 കോടി രൂപയാണ്. ഇന്ത്യയിലെ മാത്രം കളക്ഷൻ.ന്യൂയർ ദിനത്തിൽ ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 15 കോടിക്ക് മുകളിലാണ്. മൂന്ന് തവണ 600 കോടി ക്ലബ്ബിലെത്തുന്ന ഏക തെന്നിന്ത്യൻ താരമായി ഇതോടെ പ്രഭാസ് മാറി. പ്രഭാസിന് പുറമേ പൃഥ്വിരാജ്, ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ശ്രിയ റെഡ്ഡി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഡിസംബർ 22നാണ് സലാർ-പാർട്ട് വൺ സീസ്ഫയർ റിലീസ് ചെയ്തത്.
