കാനഡ ഒരു ദ്വിഭാഷ രാജ്യമായിരിക്കണമെന്ന കാര്യത്തിൽ ക്യുബെക്കും കാനഡയുടെ മറ്റു ഭാഗങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് ലെഗർ സർവേ. കാനഡയിലുടനീളം പ്രതികരിച്ചവരിൽ 43 ശതമാനം പേർ മാത്രമാണ് ദ്വിഭാഷയോട് യോജിച്ചെതെന്നും 18 ശതമാനം പേർ നിഷേധാത്മക നിലപാട് സ്വീകരിച്ചതായും സർവേ പറയുന്നു. 1969 ൽ നിയമനിർമ്മാണത്തിലൂടെയാണ് ഇംഗ്ലീഷും ഫ്രഞ്ചും കാനഡയുടെ ഔദ്യോഗിക ഭാഷകളായത്.
ക്യൂബെക്കിൽ, 70 ശതമാനം പേർ ദ്വിഭാഷയെ പോസിറ്റീവായി കാണുന്നതായും 11 ശതമാനം പേർ എതിർ അഭിപ്രായം രേഖപ്പെടുത്തിയതായും സർവേ പറയുന്നു. ക്യൂബെക്കിന് പുറത്ത്, ഔദ്യോഗിക ദ്വിഭാഷാവാദത്തെ പോസിറ്റീവായി വീക്ഷിക്കുന്നവർ 35 ശതമാനവും ആൽബർട്ടയിൽ 23 ശതമാനവുമാണ്.
കാനഡ ഔദ്യോഗികമായി ദ്വിഭാഷയായി തുടരുന്നത് നല്ലതാണോ എന്ന ചോദ്യത്തിന് ക്യുബെക്കിലെ, 83 ശതമാനം പേരും യോജിക്കുന്നു. കാനഡയുടെ മറ്റ് ഭാഗങ്ങളിൽ അതിൻ്റെ പകുതിയോളം – 43 ശതമാനവും യോജിപ്പ് പ്രകടിപ്പിക്കുന്നു. കാനഡയിലെ ഏക ഔദ്യോഗിക ദ്വിഭാഷാ പ്രവിശ്യയാണ് ന്യൂ ബ്രൺസ്വിക്ക്. ക്യൂബെക്കിൽ ഫ്രഞ്ച് മാത്രമാണ് ഔദ്യോഗിക ഭാഷ. ക്യൂബെക്കിൽ പ്രതികരിച്ചവരിൽ അറുപത് ശതമാനം പേരും ന്യൂ ബ്രൺസ്വിക്ക് ഒഴികെയുള്ള പ്രവിശ്യകളും അവരുടേതും ദ്വിഭാഷകളായിരിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 26 ശതമാനം പേർ കാനഡയുടെ മറ്റ് ഭാഗങ്ങളിലും ഇതേ അഭിപ്രായം വ്യക്തമാക്കി.
ക്യുബെക്കിൽ പ്രതികരിച്ചവരിൽ 55 ശതമാനവും ഫ്രഞ്ചും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളായിരിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ 22 ശതമാനവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. കൂടാതെ ക്യുബെക്കിന് പുറത്തുള്ള കനേഡിയൻമാരിൽ 65 ശതമാനവും പ്രവിശ്യകൾ ദ്വിഭാഷാ ആയിരിക്കണമെന്നും പറഞ്ഞു. പ്രതികരിച്ചവരിൽ 41 ശതമാനവും ക്യുബെക്കിലെ 60 ശതമാനവും ഔദ്യോഗിക ദ്വിഭാഷാവാദമാണ് കനേഡിയൻ ഐഡൻ്റിറ്റിയുടെ ഹൃദയമെന്ന് വ്യക്തമാക്കി.
ന്യൂനപക്ഷത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണ് ഇത്തരമൊരു തീരുമാനമെന്ന് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലെ 49 ശതമാനം പേർ വ്യക്തമാക്കുന്നു. ക്യുബെക്കിൽ പ്രതികരിച്ചവരിൽ 70 ശതമാനവും കാനഡയിൽ ഫ്രഞ്ചുകാരുടെ നിലനിൽപ്പ് ഭീഷണിയിലാണെന്ന് പറഞ്ഞു. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ 19 ശതമാനവും ഇതേ അഭിപ്രായം വ്യക്തമാക്കി. ക്യൂബെക്കിന് പുറത്തുള്ള കനേഡിയൻമാരിൽ 38 ശതമാനം പേരും ക്യുബെക്കിൽ ഇംഗ്ലീഷ് ഭീഷണിയിലാണെന്ന് പ്രവിശ്യയിൽ പ്രതികരിച്ചവരിൽ 17 ശതമാനം പേർ പറഞ്ഞു. ജൂൺ 14 നും 17 നും ഇടയിൽ 1,536 കനേഡിയന്മാരിൽ ഓൺലൈനായാണ് സർവേ നടത്തിയത്.
ദ്വിഭാഷ; കനേഡിയന്മാർക്ക് രണ്ട് അഭിപ്രായം: സർവേ
Reading Time: < 1 minute






