രാജ്യത്തെ പണപ്പെരുപ്പ നിരക്ക് മെയ് മാസത്തിലെ 2.9 ശതമാനത്തിൽ നിന്ന് ജൂണിൽ 2.7ശതമാനമായി കുറഞ്ഞു. പെട്രോൾ വിലയിലുണ്ടായ ഇടിനാണ് പ്രധാനമായും പണപ്പെരുപ്പ നിരക്ക് കുറയാൻ കാരണമായതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പറയുന്നു.
ഇന്ധനവില ഒഴികെ ഉപഭോക്തൃ വില സൂചിക ജൂണിൽ 2.8% ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ പലചരക്ക് സാധനങ്ങൾക്കും മറ്റും ഉയർന്ന വില നൽകുന്നത് തുടരുന്നതായും 2.1% വർധന ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.
ട്രാവൽ ടൂറുകളുടെ ചിലവ് പ്രതിമാസ അടിസ്ഥാനത്തിൽ 11.1 ശതമാനവും സെല്ലുലാർ സേവനങ്ങളുടെ ചിലവുകൾ 12.8 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പാസഞ്ചർ വാഹനങ്ങളുടെ വിലയിൽ 2015 ഫിബ്രുവരിക്ക് ശേഷമുള്ള വലിയ ഇടിവായ 0. 4 ശതമാനം ഉണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.






