നവംബറിൽ കനേഡിയൻ സമ്പത്ത് വ്യവസ്ഥ 0.2 ശതമാനം വളർച്ച കൈവരിച്ചുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. സാമ്പത്തിക വർഷത്തിന്റെ നാലാം വാദത്തിൽ സമ്പത്ത് വ്യവസ്ഥ 0.3 ശതമാനം വികസിച്ചു എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
നിർമാണ മേഖല, മൊത്ത വ്യാപാര മേഖല എന്നിവയിൽ ഉണ്ടായ പുരോഗതിയാണ് നവംബറിലെ സാമ്പത്തിക വളർച്ചയെ സ്വാധീനിച്ചത്. അതേസമയം ക്യുബെക്കിൽ സമരം ആരംഭിച്ചത് വിദ്യാഭ്യാസ സേവന മേഖലയെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.
ഉയർന്ന പലിശ നിരക്ക് കനേഡിയൻ സമ്പത്ത് വ്യവസ്ഥയെ വലിയ ഞെരുക്കത്തിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. 2024 ന്റെ ആദ്യപകുതിയിലും വളർച്ച ദുർബലമായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്. രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
