അഞ്ച് വർഷത്തിനിടെ മൂന്നാം തവണയും സ്റ്റാമ്പ് വില വർധിപ്പിച്ച് കാനഡ പോസ്റ്റ്. ഇന്ന് മുതൽ, ബുക്ക്ലെറ്റുകൾ, കോയിലുകൾ, പാനുകൾ എന്നിവയുടെ തപാൽ നിരക്ക് സ്റ്റാമ്പിന് ഏഴ് സെൻറ് വീതം 92 സെൻ്റിൽ നിന്ന് 99 ആയി ഉയർന്നു. വ്യക്തിഗതമായി വാങ്ങുന്ന ആഭ്യന്തര സ്റ്റാമ്പുകളഉടെ വില 1.07 ഡോളറിൽ നിന്ന് 1.15 ഡോളറായി ഉയർന്നു. നിരക്ക് മാറ്റം യു.എസ്., അന്തർദേശീയ, ആഭ്യന്തര രജിസ്റ്റർ ചെയ്ത മെയിൽ സേവനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് നിരക്കുികളെയും ബാധിക്കും.
കഴിഞ്ഞ മാസം ഫെഡറൽ കാനഡ പോസ്റ്റ് കോർപ്പറേഷൻ നിയമപ്രകാരം നിരക്ക് വർദ്ധനവിന് റെഗുലേറ്ററി അംഗീകാരം നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി; സ്റ്റാമ്പ് വില വർധിപ്പിച്ച് കാനഡ പോസ്റ്റ്
Reading Time: < 1 minute






