കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെട്രോൾ കുറഞ്ഞതിനാൽ സെപ്റ്റംബറിൽ വാർഷിക പണപ്പെരുപ്പ നിരക്ക് കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. കാനഡയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിൽ 1.6 ശതമാനമായി കുറഞ്ഞതായി ഏജൻസി പറയുന്നു. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പ നിരക്കാണിതെന്ന് റിപ്പോർട്ട് പറയുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ പെട്രോൾ വില 10.7 ശതമാനം കുറഞ്ഞു. പെട്രോൾ ഒഴികെയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിൽ 2.2 ശതമാനമായിരുന്നു. പണപ്പെരുപ്പം രണ്ട് ശതമാനത്തിലെത്തിക്കാൻ സെൻട്രൽ ബാങ്ക്, ഈ വർഷം ഇതുവരെ മൂന്ന് തവണ പ്രധാന പലിശ നിരക്ക് കുറച്ചിരുന്നു.







