ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 2,086 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകി ഐആർസിസി. 2024-ലെ ആദ്യ ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീം (HCP) നറുക്കെടുപ്പാണിത്.
379-നും 430-നും ഇടയിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുള്ള 42 ഹെൽത്ത് കെയർ തൊഴിലുകളിൽ പരിചയമുള്ള എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 2023-ൽ, 14 OINP HCP സ്ട്രീം നറുക്കെടുപ്പുകളിലൂടെ മൊത്തം 17,502 ഉദ്യോഗാർത്ഥികൾക്ക് പിആർ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.







