65 വർഷം പഴക്കമുള്ള താപനില റെക്കോർഡ് ചൊവ്വാഴ്ച തകർത്തതിന് പിന്നാലെ ഇന്നും ടൊറൻ്റോയിലെ താപനില ഉയരും. ഇന്നലെ ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ രാവിലെ 10 മണിയോടെ 20 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ താപനില വീണ്ടും ഉയർന്ന് 23 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
നവംബറിലെ ടൊറൻ്റോയിലെ ശരാശരി ഉയർന്ന താപനില 9 ഡിഗ്രി സെൽഷ്യസാണ്, അതേസമയം താഴ്ന്ന താപനില 1ഡിഗ്രി സെൽഷ്യസും.
ഇന്ന് താപനില 21 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ജിൽ ടെയ്ലർ വ്യക്തമാക്കി.







