dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

അടുത്താഴ്ച ബാങ്ക്‌ ഓഫ്‌ കാനഡ പലിശ നിരക്ക് കുത്തനെ കുറയ്‌ക്കും; സാമ്പത്തിക വിദഗ്‌ധര്‍

Reading Time: < 1 minute

ബാങ്ക്‌ ഓഫ്‌ കാനഡ പലിശ നിരക്ക് കുത്തനെ കുറയ്‌ക്കുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍. ഒക്ടോബര്‍ 23-ന് നടക്കുന്ന ബാങ്ക്‌ ഓഫ്‌ കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനത്തിൽ നിരക്ക് കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ പ്രവചനം. രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക്‌ 1.6 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ്‌ കാനഡ റിപ്പോര്‍ട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്. ഇത്‌ ബാങ്ക് ഓഫ്‌ കാനഡയുടെ ലക്ഷ്യമായ രണ്ട്‌ ശതമാനത്തേക്കാള്‍ കുറവാണ്‌ കാനഡയുടെ പണപ്പെരുപ്പ നിരക്ക്‌ എത്തിയിരിക്കുന്നത്. അതിനാൽ ഇത്‌ ഉടന്‍ തന്നെ നിരക്ക്‌ കുറയ്‌ക്കുമെന്ന സാമ്പത്തിക വിദഗ്‌ധരുടെ പ്രവചനത്തിന് ബലമേകുന്നു.
50-ബേസിസ്‌ പോയിന്റ്‌ വെട്ടിക്കുറച്ചാല്‍ കാനഡയുടെ ഓവര്‍നൈറ്റ്‌ ലെന്‍ഡിംഗ്‌ റേറ്റ്‌ 3.75 ശതമാനമായി കുറയും. 2022 ഡിസംബറിന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കായിരിക്കുമിതെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *