കാനഡയില്‍ വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ ജനങ്ങളിൽ ശരീരികവും മാനസികവുമായി ബാധിക്കുന്നതായി വിദഗ്ധര്‍. വർധിച്ച വിദ്ദ്വേഷ കുറ്റകൃത്യങ്ങളുള്ള കനേഡിയന്‍ നഗരങ്ങളിലെ ആളുകളെ മറ്റ് നഗരങ്ങളിലെ ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശാരീരികവും മാനസികവും ആരോഗ്യപരവുമായി ഏറെ പിന്നിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോര്‍ട്ട് പറയുന്നു. വിദ്വേഷ കുറ്റകൃത്യങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലുള്ള 46 ശതമാനം കനേഡിയന്‍ പൗരന്മാര്‍ക്ക് മാത്രമാണ് മികച്ച മാനസികാരോഗ്യമുള്ളുവെന്ന് പഠനത്തില്‍ പറയുന്നു.
കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്ന വ്യക്തികളേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സമൂഹത്തിലെ മറ്റുള്ളവരിലായിരിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇരയാകുന്ന വ്യക്തി അനുഭവിക്കുന്നത് തങ്ങളെയും അടുത്തതായി ബാധിച്ചേക്കാമെന്ന ഭയവും ആശങ്കയും കമ്മ്യൂണിറ്റികളിലെ ദുര്‍ബലരായ ആളുകളില്‍ രൂപപ്പെടുന്നു. ഇത് പതിയെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. മാനസികാരോഗ്യം നഷ്ടമാകുമ്പോമ്പോള്‍ ശാരീരിക അസുഖങ്ങളും ഉണ്ടാകുന്നു.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ജീവിത നിലവാരം വളരെ താഴ്ന്ന നിലയിലായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
