സ്റ്റോർ അസോസിയേറ്റുകളുടെ മണിക്കൂർ വേതനം വർധിപ്പിച്ച് വാൾമാർട്ട് കാനഡ. ഈ മാസത്തോടെ ഏകദേശം 40,000 സ്റ്റോർ അസോസിയേറ്റുകൾക്ക് മണിക്കൂർ വേതനം വർദ്ധിപ്പിക്കുന്നതിനായി 53 മില്യൺ ഡോളർ നിക്ഷേപിച്ചതായി വാൾമാർട്ട് കാനഡ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വാൾമാർട്ട് യുഎസ് സ്റ്റോറുകളിലെ കൂടുതൽ ജീവനക്കാരെ നിലനിർത്തുന്നതിനായി നിക്ഷേപം വർദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരി 1 മുതൽ യുഎസ് സ്റ്റോർ മാനേജർമാർക്കുള്ള വാർഷിക ശരാശരി ശമ്പളവും ബോണസും ഉയർത്തുകയും ചെയ്തു.
ഫാർമസി, വിഷൻ സെൻ്റർ സ്റ്റോറുകൾ എന്നിവയുൾപ്പെടെ യുഎസിൽ മണിക്കൂർ സ്റ്റോർ തൊഴിലാളികൾക്ക് ബോണസ് നൽകുമെന്നും കമ്പനി ജൂണിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ മുൻനിരയിലുള്ള 700,000 സ്റ്റാഫികൾക്ക് വേതനം വർധിക്കും.
കാനഡയിലുടനീളം വാൾമാർട്ടിന്റെ 400-ലധികം സ്റ്റോറുകളിലായി 100,000-ലധികം അസോസിയേറ്റുകൾ ജോലി ചെയ്യുന്നുണ്ട്. സ്റ്റോർ അസോസിയേറ്റ്സിനായി ഡിജിറ്റൽ ഹാൻഡ്ഹെൽഡ് ഉപകരണങ്ങളിലും കമ്പനി നിക്ഷേപം നടത്തുന്നുണ്ട്.
കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ജൂണിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞു. അതേസമയം തൊഴിലില്ലായ്മ നിരക്ക് 29 മാസത്തെ ഉയർന്ന നിലയിലേക്ക് ഉയർന്നതായും പല റിപ്പോർട്ടുകളും പറയുന്നു. അതിവേഗം കുതിച്ചുയരുന്ന ജനസംഖ്യയിൽ തൊഴിൽ വിപണിയിൽ ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നത് വർധിക്കുകയും ചെയ്യുന്നുണ്ട്.







