ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിക്കാൻ (ഐടിഎ) 70-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 35 സാങ്കേതിക തൊഴിലുകളിൽ ഉൾപ്പെടെ സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾ എന്നിവയിൽ നടന്ന പൊതു നറുക്കെടുപ്പിലൂടെ 35 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 14 പ്രൊഫൈലുകൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനും നൽകി. ചൈൽഡ് ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റൻ്റുകളോ ഇൻസ്ട്രക്ടർമാരോ ആയി പരിചയമുള്ളവർക്കായി 10 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.കൂടാതെ, 2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 11 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ജൂൺ 4-ന് നടന്ന ബീസി പിഎൻപി നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ വിഭാഗങ്ങളിലും കട്ട്ഓഫ് സ്കോർ സമാനമാണ്
ബീസി PNP; ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute