കാനഡയില്‍ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികളിൽ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളവർ അറ്റ്‌ലാന്റിക് കാനഡയിലെന്ന് റിപ്പോർട്ട്. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, നോവ സ്‌കോഷ്യ, ന്യൂബ്രണ്‍സ്‌വിക്ക് എന്നീ പ്രവിശ്യകളാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ടിൽ ആദ്യ സ്ഥാനങ്ങളില്‍.
നോവ സ്‌കോഷ്യയില്‍ നിന്ന് 2020 ൽ ബിരുദം നേടിയ വിദ്യാര്‍ത്ഥികളില്‍ ശരാശരി 39,100 ഡോളര്‍ കടബാധ്യതയുള്ളതായി കണ്ടെത്തി. കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രോഗ്രാമിന്റ അവസാനത്തോടെ ശരാശരി 18,100 കടബാധ്യതയുള്ളവരായി മാറിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആല്‍ബെർട്ട, സസ്‌ക്കാച്ചെവന്‍ എന്നീ പ്രവിശ്യകളാണ് നോവ സ്‌കോഷ്യയേക്കാള്‍ ഉയര്‍ന്ന കടബാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് പ്രവിശ്യകള്‍. നോവ സ്‌കോഷ്യയിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ കടം വീട്ടാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
കാനഡയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള വിദ്യാര്‍ത്ഥികൾ അറ്റ്‌ലാന്റിക് കാനഡയിൽ
Reading Time: < 1 minute






