ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കുള്ള റിക്രൂട്ട്‌മെൻ്റുകൾ താൽക്കാലികമായി നിർത്തിവെച്ച് ആൽബർട്ട ഹെൽത്ത് സർവീസ് (എഎച്ച്എസ്).നോണ്‍ യൂണിയന്‍ നോണ്‍-ക്ലിനിക്കല്‍ സപ്പോര്‍ട്ട് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് മാര്‍ച്ച് 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. യൂണിയന്‍ നോണ്‍ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്ക് പോസ്റ്റിംഗുകളും റദ്ദാക്കണമെന്ന് എഎച്ച്എസ് വ്യക്കമാക്കി. ഓപ്പണ്‍ തസ്തികകളിലേക്ക് ഷെഡ്യൂള്‍ അഭിമുഖങ്ങള്‍ റദ്ദാക്കിയേക്കും.
ഒരു സീനിയര്‍ ഓപ്പറേറ്റിംഗ് മാനേജറുടെയോ സീനിയര്‍ പ്രോഗ്രാം മാനേജരുടെയോ അംഗീകാരത്തോടെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കുള്ള പോസ്റ്റിംഗുകള്‍ തുടരാം. പോസ്റ്റിംഗുകള്‍ നിര്‍ത്തിവെക്കുന്നത് എഎച്ച്എസ്, ആല്‍ബെര്‍ട്ട പ്രിസിഷന്‍ ലാബ്‌സ്, കെയര്‍ എന്നിവയ്ക്ക് ബാധകമാണ്.







