ജനൽ ഗ്ലാസിലും കെട്ടിടങ്ങളിലും മറ്റും ഇടിച്ച് കാനഡയിൽ പ്രതിവർഷം ചത്തൊടുങ്ങുന്നത് 25 ദശലക്ഷം പക്ഷികൾ. നിലവിലെ ദേശാടന സീസണിൽ ഈ ബേർഡ് സ്ട്രൈക്കുകൾ കൂടാനാണ് സാധ്യതയെന്ന് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഈ മാസം തുടക്കം മുതൽ മേയ് അവസാനം വരെയുള്ള കാലയളവിൽ ആയിരക്കണക്കിന് പക്ഷികളാണ് ഇത്തരത്തിൽ ചത്തുവീഴാൻ പോകുന്നത്. ഇത് പൂർണമായും ഒഴിവാക്കാൻ സാധിക്കുന്ന അപകടമാണെന്നതാണ് പ്രധാന വസ്തുത.
പക്ഷികൾക്ക് ഗ്ലാസുകൾ വിവേചിച്ച് അറിയാനുള്ള ശേഷി ഇല്ല. ജനലുകളെ തുറസ്സായ സ്ഥലങ്ങളായി കണക്കാക്കുകയും കൂടുതൽ പറക്കാനുള്ള ശ്രമത്തിൽ അറിയാതെ അവയിൽ ഇടിക്കുകയും ചെയ്യുന്നു. ജാലകത്തിൻ്റെ പ്രതിഫലനമാണ് പക്ഷികൾ ജനാലകളിൽ തട്ടാനുള്ള മറ്റൊരു കാരണം. ജനാലകൾ പകരുന്ന പ്രതിബിംബം മറ്റൊരു പക്ഷി തങ്ങളെ ആക്രമിക്കാൻ ഇരിക്കുന്നതായി അവർക്ക് തോന്നും. തൽഫലമായി, ഗ്ലാസിലെ സ്വന്തം പ്രതിഫലനത്തെ ആക്രമിക്കാൻ അവർ നിങ്ങളുടെ ജനാലകളിൽ മുട്ടുന്നു.
രാത്രി കാലങ്ങളിൽ ആവശ്യമില്ലാത്ത ലൈറ്റ് ഓഫ് ചെയ്യുന്നത് ഉൾപ്പടെ ഉള്ള നടപടികളാണ് ഇത് തടയാൻ സിറ്റി ഓഫ് ടൊറന്റോ സ്വീകരിക്കുന്നത്.
കാനഡയിൽ ജനാലയിൽ ഇടിച്ചു പ്രതിവർഷം ചത്തൊടുങ്ങുന്നത് 25 ദശലക്ഷം പക്ഷികൾ
Reading Time: < 1 minute






