ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. കരൺപ്രീത് സിങ് (28), കമൽ സിങ് (28), കമൽ പ്രീത് സിങ് (22), കരൺ ബ്രാർ (22) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരുടെയും ചിത്രങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) പൊലീസ് പുറത്തുവിട്ടു.
അറസ്റ്റിലായവർ മറ്റ് കൊലപാതക കേസുകളിലും പ്രതികളാണെന്നും കനേഡിയൻ മാധ്യമം റിപ്പോർട് ചെയ്‌തു. കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു സിഖ് ക്ഷേത്രത്തിന് പുറത്ത് 2023 ജൂൺ 18-നാണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതോടെ ഇന്ത്യ–-ക്യാനഡ ബന്ധം വഷളായിരുന്നു.
2023 ജൂൺ 18-ന് സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ സന്ധ്യാ നമസ്‌കാരത്തിന് തൊട്ടുപിന്നാലെയാണ് നിജ്ജാർ (45) വെടിയേറ്റ് മരിച്ചത്.
നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യക്കാർ കാനഡയിൽ അറസ്റ്റിൽ
Reading Time: < 1 minute






