dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

2025-ലെ CRA ബെനിഫിറ്റ് പേയ്‌മെൻ്റുകളും ‌തീയ്യതിയും തുകയും

Reading Time: 2 minutes

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ സാമ്പത്തിക ആശ്വാസം നൽകാനാണ് കനേഡിയന്മാർക്ക് CRA ബെനിഫിറ്റ് പേയ്‌മെൻ്റുകൾ നൽകുന്നത്.. താത്കാലിക തൊഴിലാളികളും പുതുതായി വരുന്നവരും ഉൾപ്പെടെ യോഗ്യരായ കനേഡിയൻ നിവാസികൾക്കും ആനുകൂല്യം ലഭിക്കും.

കാനഡ ചൈൽഡ് ബെനിഫിറ്റ്

കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. 18 വയസ്സിനു താഴെയുള്ളവർക്കാണ് ഈ ആനുകൂല്യത്തിനു അർഹത. ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് എല്ലാം ഇതിലൂടെ സഹായം ലഭിക്കും.
ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 7,786.92 ഡോളറും (പ്രതിമാസം $648.91), ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി 6,570 (പ്രതിമാസം $547.5) ഡോളറുമായിരിക്കും സിസിബി ഇൻസ്റ്റാൾമെന്റ് ആയി ലഭിക്കുക.

കാനഡ ചൈൽഡ് ബെനിഫിറ്റ് തീയ്യതികൾ; ജനുവരി 20,ഫിബ്രവരി 20, മാർച്ച് 20, ഏപ്രിൽ 17, മെയ് 20, ജൂൺ 20,ജൂലൈ 18, ഓ​ഗസ്ത് 20, സെപ്തംബർ 19,ഒക്ടോബർ 20,നവംബർ 20.

ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ്‌

കാനഡയിലെ ന്യൂ കമേഴ്സിനെ സംബന്ധിച്ച് ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ്‌, സർക്കാരിൽ നിന്ന് ലഭിക്കുന്ന അധികം പണം പോലെയാണ്. സാധനങ്ങൾ വാങ്ങുമ്പോൾ ന്യൂ കമേഴ്സ് നൽകുന്ന നികുതി ചില അവസരങ്ങളിൽ തിരിച്ചു നൽകുകയാണ് ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ്‌ വഴി. ഇത് വരുമാനം കുറഞ്ഞവർക്ക് ഏറെസഹായകമാണ്.
വ്യക്തികൾക്ക് പ്രതിവർഷം $519 വരെയും ദമ്പതികൾക്ക് $680 വരെയും ലഭിക്കും, കൂടാതെ 19 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് $179 അധികമായി ലഭിക്കും.

ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ്‌ തീയ്യതികൾ; ജനുവരി 3, ഏപ്രിൽ 4,ജൂലൈ 4, ഒക്ടോബർ 3.

അഡ്വാൻസ്‌ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ്

കാനഡയിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ സഹായിക്കുന്നതിനുള്ള അഡ്വാൻസ്‌ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ്. യോഗ്യരായ അവിവാഹിതരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും അവരുടെ വരുമാനത്തിനനുസരിച്ച് മൂന്ന് അടിസ്ഥാന ത്രൈമാസ കാനഡ വർക്കേഴ്സ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾക്ക് അർഹതയുണ്ട്. ഡിസംബർ 31-ന് നിങ്ങളുടെ പ്രായം 19 വയസോ അതിൽ കൂടുതലോ പ്രായമുള്ള പങ്കാളിയോടൊപ്പമോ പൊതു നിയമ പങ്കാളിയോടോ കുട്ടിയോടോപ്പവും താമസിക്കുന്നവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ട്.
അവിവാഹിതരായ കനേഡിയന്മാർക്ക് $1,518-ഉം യോ​ഗ്യരായ ഓരോ കുടുംബങ്ങൾക്കും അവരുടെ വരുമാനത്തിനനുസരിച്ച് $2,616 വരെ ലഭിക്കും.

അഡ്വാൻസ്‌ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് പേയ്‌മെൻ്റ് തീയതികൾ; ജനുവരി 10,ജൂലൈ 11, ഒക്ടോബർ 10

കാനഡ കാർബൺ റിബേറ്റ്

ഗ്യാസ് പോലുള്ള അധിക ചിലവുകൾ നിറവേറ്റുന്നതിനു കാനഡ കാർബൺ റിബേറ്റ് സഹായകമാകും. ഇതും വരുമാനം കുറഞ്ഞവർക്ക് ഏറെസഹായകമാണ്. ആൽബെർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ, ഒൻ്റാറിയോ എന്നിവ ഉൾപ്പെടെ, ഫെഡറൽ മലിനീകരണ വിലനിർണ്ണയത്തിന് വിധേയമായ പ്രവിശ്യകളിലെ താമസക്കാർക്ക് ലഭ്യമാണ്.
പ്രവിശ്യയും പ്രദേശവും അനുസരിച്ച് പേയ്‌മെൻ്റുകൾ വ്യത്യാസപ്പെടുന്നു, ഗ്രാമീണ അല്ലെങ്കിൽ ചെറിയ കമ്മ്യൂണിറ്റികളിലെ താമസക്കാർക്ക് അധിക തുകകൾ ലഭിക്കും.
കാനഡ കാർബൺ റിബേറ്റ് പേയ്‌മെൻ്റ് തീയതികൾ: ജനുവരി 15, ഏപ്രിൽ 15, ജൂലൈ 15, ഒക്ടോബർ 15

ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് (OTB)

ഒൻ്റാറിയോ സർക്കാർ താഴ്ന്നതും മിതമായതുമായ വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും നൽകുന്ന ആനുകൂല്യമാണിത്. ആനുകൂല്യത്തിന് അർഹത നേടുന്നതിന്, വ്യക്തികളും കുടുംബങ്ങളും അവരുടെ ആദായനികുതി റിട്ടേണുകൾ വാർഷികാടിസ്ഥാനത്തിൽ സമർപ്പിക്കണം. ഒരു കുടുംബത്തിൻ്റെയോ ഒരു വ്യക്തിയുടെയോ OTB നിർണ്ണയിക്കുന്നത് അവരുടെ കുടുംബങ്ങളുടെ എണ്ണം, താമസിക്കുന്ന സ്ഥലം, വ്യക്തിയുടെ പ്രായം വരുമാനം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരി​ഗണിക്കുന്നു
നിങ്ങളുടെ സാഹചര്യത്തെയും വരുമാനത്തെയും അടിസ്ഥാനമാക്കി പേയ്‌മെൻ്റ് തുകകൾ വ്യത്യാസപ്പെടും, എന്നാൽ ഒടിബിക്ക് പ്രതിവർഷം $1,013 വരെ നൽകാനാകും. നികുതി ഫയൽ ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന മുൻഗണനയെ ആശ്രയിച്ച് ഇത് പ്രതിമാസം അല്ലെങ്കിൽ ഒറ്റത്തവണയായി നൽകും.

ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്‌മെൻ്റ് തീയതികൾ: ജനുവരി 10,ഫിബ്രവരി 10 മാർച്ച് 10, ഏപ്രിൽ 10, മെയ് 9, ജൂൺ 10,ജൂലൈ 10, ഓ​ഗസ്ത് 8, സെപ്തംബർ 10,ഒക്ടോബർ 10,നവംബർ 10, ഡിസംബർ 10.

കനേഡിയൻ പെൻഷൻ പ്ലാൻ

വിരമിക്കാനായ ഇടത്തരം വരുമാനക്കാരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കാനഡ പെൻഷൻ പ്ലാൻ (CPP). 65 വയസിന് മുകളിലുള്ളവർക്ക് പരമാവധി 130657 ഡോളർവരെ പ്രതിമാസ പേയ്‌മെൻ്റിന് അർഹതയുണ്ട്.

കനേഡിയൻ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് തീയതികൾ: ജനുവരി 29,ഫിബ്രവരി 26, മാർച്ച് 27, ഏപ്രിൽ 28, മെയ് 28, ജൂൺ 26,ജൂലൈ 29, ഓ​ഗസ്ത് 27, സെപ്തംബർ 25,ഒക്ടോബർ 29,നവംബർ 26.

Leave a comment

Your email address will not be published. Required fields are marked *