ആറ് പ്രവിശ്യകളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. കനത്ത മഞ്ഞുവീഴ്ച, ഫ്രീസിംഗ് റയ്ൻ, ശക്തമായ കാറ്റ് എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വടക്കൻ ഒൻ്റാറിയോയിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് തുടരുന്നതായും ചില പ്രദേശങ്ങളിൽ മണിക്കൂറിൽ മൂന്ന് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച അനുഭവപ്പെടുമെന്നും ഇന്ന് രാത്രിയോടെ 35 സെൻ്റീമീറ്റർ അധിക മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകനായ കെൽസി മക്വെൻ വ്യക്തമാക്കി. സുപ്പീരിയർ തടാകത്തിൻ്റെ കിഴക്കൻ തീരത്തിനടുത്തുള്ള പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ന്യൂ ബ്രൺസ്‌വിക്കിലെയും കിഴക്കൻ ക്യൂബെക്കിലെയും ഭൂരിഭാഗം കോട്ട്-നോർഡും ഗാസ്‌പെ പെനിൻസുലയും ഉൾപ്പെടെയുള്ള വലിയ ഭാഗങ്ങളിൽ ഫ്രീസിംഗ് റയ്ൻ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്. ലാബ്രഡോറിലും പടിഞ്ഞാറൻ ന്യൂഫൗണ്ട്‌ലൻഡിലും ചെറിയ തോതിൽ ഫ്രീസിംഗ് റയ്ൻ പ്രതീക്ഷിക്കുന്നു.
ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞുമൂടാനുും വഴുവഴുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. അറ്റ്‌ലാൻ്റിക് കാനഡയിലെ മറ്റിടങ്ങളിൽ, നോവ സ്കോട്ടിയയിലെ ഇൻവർനെസ് കൗണ്ടിയിലും ന്യൂഫൗണ്ട്‌ലാൻഡിൻ്റെ തെക്കേ അറ്റത്തും മണിക്കൂറിൽ 100 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി. ന്യൂ ബ്രൺസ്‌വിക്കിൻ്റെയും നോവ സ്കോട്ടിയയുടെയും തെക്കൻ ഭാഗങ്ങളിലും ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ചില പ്രദേശങ്ങളിൽ 110 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
കനത്ത മഴയിൽ മഴയുടെ തോത് മണിക്കൂറിൽ 15 മില്ലീമീറ്ററിൽ കൂടുതലായേക്കാമെന്ന് എൻവയോൺമെൻ്റ് കാനഡ പറയുന്നു. വെള്ളം നിറഞ്ഞ തെരുവുകളിലൂടെയോ പാർക്കിംഗ് സ്ഥലങ്ങളിലൂടെയോ വാഹനമോടിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. പടിഞ്ഞാറൻ കാനഡയിൽ, പ്രിൻസ് ജോർജ് ഉൾപ്പെടെയുള്ള സെൻട്രൽ ബിസിയുടെ ചില ഭാഗങ്ങളിൽ, റെക്കോർഡ് ചൂടുള്ള വാരാന്ത്യ താപനിലയെ തുടർന്ന് വായു ഗുണനിലവാര പ്രസ്താവനകൾ പ്രാബല്യത്തിലുണ്ട്. ഴ വരുന്നത് വരെ ഈ അവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൃദയം അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ ഉള്ളവർ, പ്രമേഹമുള്ളവർ, കുട്ടികൾ, പ്രായമായവർ എന്നിവരിൽ വായു മലിനീകരണം കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
ദക്ഷിണ ഗൾഫ് ദ്വീപുകളും വിക്ടോറിയ പ്രദേശവും ബീസിയിലും ഇന്ന് രാവിലെ തെക്ക് കിഴക്ക് മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
