ഇറാന്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി വിസ വേണ്ട. ഇറാന്റെ വിസ നയത്തില്‍ കാര്യമായ മാറ്റം വരുത്തിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. 2024 ഫെബ്രുവരി 4 മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നു. വിസാരഹിത പ്രവേശനത്തിനായി ചില മാര്‍ഗനിര്‍ദ്ദേശങ്ങളും ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
- സാധാരണ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ആറു മാസത്തിലൊരിക്കല്‍ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. പരമാവധി 15 ദിവസം വരെ ഇവര്‍ക്ക് ഇറാനില്‍ തുടരാം. 15 ദിവസത്തെ കാലാവധി നീട്ടാന്‍ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
- ടൂറിസം ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തുന്ന വ്യക്തികള്‍ക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ.
- ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളില്‍ ഒന്നിലധികം എന്‍ട്രികള്‍ നടത്താനോ മറ്റ് തരത്തിലുള്ള വിസകള്‍ ആവശ്യമാണെങ്കിലോ, അവര്‍ ഇന്ത്യയിലെ ഇറാന്റെ അതാത് സ്ഥാപനങ്ങള്‍ മുഖേന ആവശ്യമായ വിസകള്‍ നേടിയിരിക്കണം.
- വ്യോമ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് ഈ ഇളവ് ബാധകം.
